ബഹ്റൈനിലെ കൊറിയൻ എംബസി ദേശീയ ദിനം ആഘോഷിച്ചു

മനാമ: കൊറിയയുടെ ദേശീയ ദിനവും ബഹ്റൈനും കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 50-ാം വാർഷികവും ആഘോഷിച്ചു. ബഹ്റൈനിലെ കൊറിയൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫക്രോ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കൊറിയൻ അംബാസഡർ ചോയ് ബ്യോങ്-സുൻ ഭാവിയിൽ സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 'ബഹ്റൈനും കൊറിയയും തമ്മിലുള്ള സവിശേഷവും ദീർഘകാലം നിലനിൽക്കുന്നതുമായ നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് ഈ വർഷം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, പരസ്പര വിശ്വാസം, സാമ്പത്തിക സഹകരണം, സാംസ്കാരിക മൂല്യങ്ങളെ മാനിക്കൽ എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഇരുരാജ്യങ്ങൾക്കും സാധിച്ചു.' അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള 50 വർഷത്തെ പങ്കാളിത്തത്തിലെ പ്രധാന നാഴികക്കല്ലുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. കൊറിയയുടെ പൈതൃകത്തെയും ബഹ്റൈനും കൊറിയയും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും അടയാളപ്പെടുത്തുന്ന സാംസ്കാരിക പരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: Korean Embassy in Bahrain celebrated its National Day and 50 years of diplomatic relations., Minister of Industry and Commerce Abdullah bin Adel Fakhro and other dignitaries attended the event., Ambassador Choi Byong-soo expressed desires for expanded future cooperation., A documentary highlighting 50 years of partnership and cultural programs were featured.