കെഎംസിസി ബഹ്‌റൈൻ ഒലീവ് സാംസ്‌കാരിക വേദി ടേബിൾടോക് സംഘടിപ്പിച്ചു

മനാമ: കെഎംസിസി ബഹ്‌റൈൻ ഒലീവ് സാംസ്‌കാരിക വേദി 'മതവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങളും' എന്ന ശീർഷകത്തിൽ ടേബിൾടോക് സംഘടിപ്പിച്ചു. മനാമ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ടേബിൾടോക് കെഎംസിസി സംസ്ഥാന ട്രഷറർ കെ.പി മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറിമാർ ഫൈസൽ കോട്ടപ്പള്ളി, അഷറഫ് കാട്ടിൽപീടിക, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസമുണ്ടേരി എന്നിവർ ആശംസകളർപ്പിച്ചു. ഒലീവ് സാംസ്‌കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര വിഷയാവതരണം നിർവഹിച്ചു. മോഡറേറ്റർ സഹൽ തൊടുപുഴ ചർച്ചക്ക് നേതൃത്വം നൽകി. വി.എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ, ഷാഫി വേളം, മുനീർ ഒഞ്ചിയം, ഹമീദ് അയ്‌നിക്കാട്, നൗഫൽ പടിഞ്ഞാറങ്ങാടി, മൗസൽ മൂപ്പൻ, ജംഷീർ കുറ്റ്യാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കെ.ടി ഷഫീഖ് അലി, സിദ്ധീഖ് അദ്‌ലിയ, അൻസാർ ചങ്ങലീരി, സലാം കല്ലേരി തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി. സിദ്ധീഖ് പി.വി സ്വാഗതവും, റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.
Content Highlights: kmcc bahrain table talk