ഐവൈസി ഇന്റര്‍നാഷണല്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഐവൈസി ഇന്റര്‍നാഷണല്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് ഫിനാലെയില്‍നിന്ന്
ഐവൈസി ഇന്റര്‍നാഷണല്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് ഫിനാലെയില്‍നിന്ന്

മനാമ: ഐവൈസി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഐവൈസി യൂത്ത് കപ്പ് എന്ന പേരില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 

16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ യൂത്ത് ഇന്ത്യ വിന്നേഴ്‌സ് ട്രോഫി നേടിയപ്പോള്‍ കൊമ്പന്‍സ് റണ്ണേഴ്‌സ് അപ്പായി. ഐവൈസി ഗ്ലോബല്‍ ചെയര്‍മാന്‍ യാഷ് ചൗധരി ഉദ്ഘാടനം ചെയ്തു. ഐവൈസി ഏഷ്യ മിഡില്‍ ഈസ്റ്റ് കോഓര്‍ഡിനേറ്റര്‍ ഫ്രഡ്ഡി ജോര്‍ജ്, രാജു കല്ലുംപുറം, ബിനു കുന്നന്താനം, ജിതിന്‍ പരിയാരം, ബെന്‍സി ഗനിയുഡ് വാസ്റ്റിന്‍, ബോബി പാറയില്‍, ഡോ.ബാബു രാമചന്ദ്രന്‍, ഷെമിലി പി ജോണ്‍, ശ്രീധര്‍ തേറമ്പില്‍, വിന്‍സു കൂത്തപ്പിള്ളി, ബ്ലെസ്സണ്‍ മാത്യു, മിനിമോള്‍ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. 

ഐവൈസി കൗണ്‍സില്‍ അംഗങ്ങള്‍ വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും സമ്മാനിച്ചു.


 

Content Highlights: iyc international shootout tournament