സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

.
.

മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രമുഖ ഗ്രന്ഥകാരനും ചിന്തകനുമായ ടി.മുഹമ്മദ് വേളം റമദാന്‍ സന്ദേശം നല്‍കി സംസാരിച്ചു. വ്രതം എന്നത് ആത്മീയമായ ശുദ്ധീകരണ പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരമുള്ള പങ്ക് വെക്കലിന്റെയും സൗഹൃദത്തിന്റെയും മാസം കൂടിയാണ് റമദാന്‍. ഇത്തരം കൂടിയിരുത്തങ്ങളിലൂടെ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രന്‍ഡ്സ് കേന്ദ്ര സമിതി അംഗം അബ്ദുല്‍ ഹഖും സംസാരിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജലീല്‍ സ്വാഗതം പറഞ്ഞു. ഹേബ നജീബ് പ്രാര്‍ത്ഥന ഗീതം ആലപിച്ചു. മുജീബ്, മുഹമ്മദലി എന്‍.കെ, സ്വലാഹുദ്ധീന്‍, അലി അല്‍ത്താഫ്, സുബൈദ മുഹമ്മദലി, ശാക്കിര്‍ ആര്‍.സി, ശകീബ്, ഇജാസ്, അന്‍സാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: ifthar sangamam