തലശ്ശേരി മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍ തങ്ങളുടെ മെംബര്‍മാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി ഇഫ്താര്‍ സംഗമം നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് വി.പി.അബ്ദു റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അബ്ദു റഹ്‌മാന്‍ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. സി.കെ.ഹാരിസ്, ഇര്‍ഷാദ് ബംഗ്ലാവില്‍, ഹാഷിം പുല്ലമ്പി, ഹസീബ് അബ്ദു റഹ്‌മാന്‍, ഷിറാസ്, ഡോ.റിസ്വാന്‍, ഡോ.ദിയൂഫ് അലി, ടി.കെ. അഷ്റഫ്, സാദിഖ് മീത്തലകത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡന്റ് റഷീദ് മാഹി ചുരുക്കി വിവരിച്ചു.
ഉസ്താദ് സമീര്‍ ഫാറൂഖി ഉത്‌ബോധനം നിര്‍വഹിച്ച ചടങ്ങില്‍ സമൂഹ്യ പ്രവര്‍ത്തകരായ യു.കെ. ബാലന്‍, റഫീഖ് തോട്ടക്കര, മഹ്‌മൂദ് പെരിങ്ങത്തൂര്‍, ലത്തീഫ് ചാലിയം, ജാഫര്‍ മൈദാനി എന്നിവര്‍ സംബന്ധിച്ചു. എം.എം. രിസാലുദ്ദീന്‍, റിസ്വാന്‍ ഹാരിസ്, ഹിഷാം ഹാഷിം, റെനീഷ് നിഷു, റിന്‍ഷാദ്, ഷഹബാസ്, മുനാസിം മുസ്തഫ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നിസാര്‍ ഉസ്മാന്‍ നന്ദി പറഞ്ഞു.
Content Highlights: ifthar sangamam