ഗേറ്റ്‌വേ ഗൾഫ് 2026-ൽ ആഗോള വ്യവസായ പ്രമുഖർ പങ്കെടുക്കും

മനാമ: നവംബർ 1, 2 തീയതികളിൽ ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ നടക്കുന്ന ഗേറ്റ്‌വേ ഗൾഫ് 2026-ൽ ആഗോള വ്യവസായ പ്രമുഖർ പങ്കെടുക്കും ഗൾഫിന്റെ നാലാമത് പതിപ്പിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. മേഖലയിലും പുറത്തുമുള്ള മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ചീഫ് എക്സിക്യൂട്ടീവുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.

ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇഡിബി) സംഘടിപ്പിക്കുന്ന എക്സ്‌ക്ലൂസീവ് നിക്ഷേപ ഫോറം, മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളുടെ നിക്ഷേപ അവസരങ്ങൾ വിപുലപ്പെടുത്തും. ബഹ്റൈനിലെയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും നിക്ഷേപ അവസരങ്ങളുമായി അന്താരാഷ്ട്ര നിക്ഷേപകരെ ബന്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, (ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി), ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹ്‌മദ് അൽ ഖലീഫ, (ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി), നൂർ ബിൻത് അലി അൽ ഖുലൈഫ്, (സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവും) തുടങ്ങിയവർ പങ്കെടുക്കും.

നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായി പൊതു-സ്വകാര്യ മേഖലകളെ ഒന്നിപ്പിക്കുന്ന 'ടീം ബഹ്റൈൻ' എന്ന ബഹ്റൈന്റെ സമീപനത്തെ 'ഗേറ്റ്‌വേ ഗൾഫ്' പ്രതിഫലിപ്പിക്കുന്നു. 2025-ലെ പതിപ്പിലൂടെ 17 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും കരാറുകളും പ്രഖ്യാപിക്കപ്പെട്ടു. 2025-ൽ ജിഡിപിയുടെ 86 ശതമാനത്തിലധികവും എണ്ണേതര മേഖലകളിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് സംഭാവന ചെയ്തത്.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: The Gateway Gulf 2026 event, hosted by Bahrain at the Four Seasons Hotel Bahrain Bay on November 1-2, will bring together global industry leaders, ministers, senior government officials, and chief executives. Organized by the Bahrain Economic Development Board, the exclusive investment forum aims to expand investment opportunities across the Middle East, Asia, Europe, Latin America, and North America, connecting international investors with opportunities in Bahrain and GCC countries. The event reflects Bahrain's 'Team Bahrain' approach to promoting investments, strengthening partnerships, and supporting sustainable economic growth, with the 2025 edition announcing over $17 billion in investments and partnerships.