ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സ്ത്രീകൾക്കായി "മനസ്സറിയാം മുന്നേറാം" എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം അധ്യക്ഷയായിരുന്നു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, കോപനിയന്ത്രണം, പെരുമാറ്റ വികസനം, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
സ്പീച്ച് തെറപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. "സ്വയം തിരിച്ചറിയാം" എന്ന വിഷയത്തിൽ നടന്ന വിനോദ ചോദ്യോത്തര സെഷന് ഷാനി സക്കീർ നേതൃത്വം നൽകി. ഹനാൻ അബ്ദുറഹ്മാന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും നസ്നീൻ അൽത്താഫ് നന്ദിയും പറഞ്ഞു. ലുലു അബ്ദുൽ ഹഖ് പരിപാടി നിയന്ത്രിച്ചു.
Content Highlights: Organized by Friends Social Association Riffa Area Women's Wing., Addressed child speech disorders, anger management, and behavioral development., Sessions led by speech therapist Rameena Khamaruddin and behavioral therapist Hena Haris., Included an interactive quiz session titled 'Know Yourself'.