ഇ.കെ. സലീമിനും സാജിദ സലീമിനും യാത്രയയപ്പ് നൽകി

#News Desk
ഇ.കെ. സലീമിനും സാജിദ സലീമിനും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പ്
ഇ.കെ. സലീമിനും സാജിദ സലീമിനും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പ്

മനാമ: ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.കെ. സലീം എടത്തല, വനിത വിഭാഗം മുൻ പ്രസിഡന്റ് സാജിദ സലീം എന്നിവർക്ക് യാത്രയയപ്പ് നൽകി. സിഞ്ചിലെ ഫ്രണ്ട്‌സ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ടി.ടി. മൊയ്തീൻ, അബ്ദുൽ മജീദ് തണൽ, എൻ.കെ. മുഹമ്മദലി, അബ്ദുൽ ഹഖ്, എ.എം. ഷാനവാസ്, വി.കെ. അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ മൂക്കുതല, മെഹ്‌റ മൊയ്തീൻ, അലി അഷ്റഫ്, അനീസ് വി.കെ, മൂസ കെ. ഹസൻ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ഇ.കെ. സലീം മറുപടി പ്രസംഗം നടത്തി. തഹിയ്യ ഫാറൂഖിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജാസിർ പി.പി. സ്വാഗതമാശംസിക്കുകയും കേന്ദ്ര സമിതിയംഗം സമീർ ഹസൻ സമാപനവും നിർവഹിച്ചു. ഇ.കെ. സലീമിനുള്ള മെമെന്റോ സഈദ് റമദാൻ നദ്വിതും സാജിദ സലീമിനുള്ള മെമെന്റോ വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് ശബീഹ ഫൈസലും കൈമാറി.

Content Highlights: Farewell ceremony held at Friends Centre, Zinj for E.K. Saleem and Sajida Saleem., Recognition of their service as former presidents of the association and women's wing., Community leaders and members attended to wish them well on their return to India.