കെപിഎഫ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കണക്കിലെടുത്ത് കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി.എഫ്ന്റെ ഒരാഴ്ചയോളം നടന്ന രക്തദാന ക്യാമ്പിൽ എഴുപതോളം പേർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി അരുൺപ്രകാശിന്റെയും വൈസ് പ്രസിഡന്റ് അഖിൽ താമരശ്ശേരിയുടെയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, യു.കെ ബാലൻ, ഹരീഷ് പികെ, ചാരിറ്റി വിങ് ജോയിൻ കൺവീനർ ബിദുലേഷ് പറമ്പത്ത്, ജോയിന്റ് ട്രഷറർ സുജീഷ് മാടായി, വനിതാ വിഭാഗം കൺവീനർ സജ്ന ഷാനൂബ്, ചാരിറ്റി വിങ്, ലേഡീസ് വിങ് മറ്റ് എക്സിക്യൂട്ടീവ് മെംബർമാരും, ക്യാമ്പിന് നേതൃത്വം നൽകി.
നിലവിലെ അടിയന്തര സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും രക്തം നൽകാമെന്ന് ചാരിറ്റി വിങ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സജിത്ത് വെള്ളികുളങ്ങര - 36270501
Content Highlights: Blood donation camp