പ്രവാചക മദ്ഹ് ഗാനമത്സരം; വിജയികളെ പ്രഖ്യാപിച്ചു.

മനാമ: എഫ്.എസ്.എ സർഗവേദി സംഘടിപ്പിച്ച പ്രവാചക മദ്ഹ് ഗാന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സിഞ്ചിലെ ഫ്രൻഡ്‌സ് സെന്ററിൽ നടന്നു. പ്രാഥമിക ഘട്ടത്തിൽ നിന്ന് യോഗ്യത നേടിയ 10 പ്രതിഭകൾ ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു.

വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ മുഹമ്മദ് ശിഹാബ് ഒന്നാം സ്ഥാനം നേടി. ഫൈസൽ ടി.വി രണ്ടാം സ്ഥാനവും എ.എ അക്ബർ അലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സുനിൽ മേനോൻ, അഡ്വ.ഇന്ദു രാജേഷ്, നിസാർ ഉസ്മാൻ എന്നിവർ വിധികർത്താക്കളായിരുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം സുബൈർ നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര പ്രഭാഷണം നടത്തി.

സർഗവേദി കൺവീനർ നൗമൽ റഹ്‌മാൻ സ്വാഗതവും സർഗവേദി വകുപ്പ് സെക്രട്ടറി മൂസ കെ. ഹസൻ നന്ദിയും പറഞ്ഞു. വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള ഉപഹാരങ്ങൾ സുബൈർ എം.എം, കേന്ദ്ര സമിതി അംഗങ്ങളായ അബ്ദുൽ ജലീൽ വി, ജാസിർ പി പി, ഗഫൂർ മൂക്കുതല എന്നിവർ നൽകി. ജന. സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, കേന്ദ്ര സമിതിയംഗം റഷീദ സുബൈർ, സർഗവേദി റിഫ ഏരിയ കൺവീനർ നജാഹ് കൂരങ്കോട്ട് എന്നിവർ നേതൃത്വം നൽകിയ പരിപാടി ഷബീഹ ഫൈസൽ നിയന്ത്രിച്ചു.