അന്താരാഷ്ട്ര സമുദ്രപാതാ തടസ്സം: ബഹ്‌റൈനിൽ ചരക്ക് ഗതാഗതച്ചെലവ് ഉയർന്നതായി റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്

മനാമ: അന്താരാഷ്ട്ര സമുദ്രപാതകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് ബഹ്‌റൈനിലേക്കുള്ള ചരക്ക് ഗതാഗതച്ചെലവും ഡെലിവറി സമയവും വർധിച്ചതായി റിപ്പോർട്ട്. റൂട്ടുകൾ പുനഃക്രമീകരിച്ചും സൗദി അറേബ്യ വഴിയുള്ള റോഡ് ഗതാഗതം പ്രയോജനപ്പെടുത്തിയുമാണ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത്. എന്നാൽ ഉയർന്ന നിരക്കുകൾ ചെറുകിട-ഇടത്തരം ഇറക്കുമതി സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹോർമുസ് കടലിടുക്കിലും ബാബ് അൽ മന്ദാബിലുമുള്ള തടസ്സങ്ങൾ ആഗോള വ്യാപാരത്തെ കൂടുതൽ സങ്കീർണമാക്കുന്നുവെന്നും, ചെറുകിട വ്യാപാരികൾക്ക് വലിയ സ്റ്റോക്കുകൾ സൂക്ഷിക്കാനും അധിക ചെലവ് താങ്ങാനും പരിമിതികളുണ്ടെന്നും പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അംഗം ഹസൻ ഇബ്രാഹിം എം.പി പറഞ്ഞു. ചെറുകിട ഇറക്കുമതിക്കാർക്ക് കസ്റ്റംസ് ഇളവുകളും അടിയന്തര വായ്പകളും നൽകണമെന്നും ജി.സി.സി രാജ്യങ്ങൾ സംയുക്തമായി വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Global maritime route disruptions have increased delivery times and freight costs to Bahrain., Businesses are utilizing redesigned routes and Saudi Arabian road transport to maintain essential supplies., Small and medium importers are facing severe financial strain due to high logistics rates., MP Hassan Ibrahim has called for customs exemptions, emergency loans, and joint GCC supply chain measures.