2018ലെ നിപയില്‍ നിന്ന് കേരളം പഠിച്ചത് ഒരു വലിയ പാഠമാണ്. മഹാമാരിയെ എങ്ങനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്ന പാഠം. മാസ്കിന്റേയും പി.പി.ഇ. കിറ്റിന്റേയും ഉപയോഗവും ക്വാറന്റൈനുമെല്ലാം കേരളം ആദ്യം ശീലിച്ചത് നിപയില്‍ നിന്നാണ്. ലോക ശ്രദ്ധനേടിയ ആ കേരളാ മോഡല്‍ തന്നെയായിരുന്നു നിപ വീണ്ടും വന്നപ്പോളും കോവിഡിലും നമ്മള് രോഗപ്രതിരോധത്തിന് ഉപയോഗിച്ചത്. അന്ന് നിപ പ്രതിരോധത്തിന്റെ അമരക്കാരിയായിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. | തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി