തീരുമാനങ്ങൾ നടപ്പാക്കാൻ | കുട്ടിക്കഥകൾ | Bedtime Stories

വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മാവ് മുറിക്കണമെന്ന് ഗോപാൽ തീരുമാനിച്ചപ്പോൾ ഏറ്റവും പേടിച്ചത് ആ മരത്തിൽ താമസിക്കുന്ന അമ്മക്കിളിയും കുഞ്ഞുങ്ങളുമായിരുന്നു. ആദ്യമൊക്കെ മറ്റുള്ളവരുടെ സഹായം തേടിയ ഗോപാൽ, ഒടുവിൽ സ്വയം മരം മുറിക്കാൻ തീരുമാനിച്ചു. എന്നാൽ, ഗോപാലിന്റെ ഓരോ തീരുമാനത്തിലും അമ്മക്കിളി ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.മറ്റുള്ളവരെ കാത്തുനിൽക്കാതെ സ്വന്തം കാര്യം സ്വയം ചെയ്യാൻ തീരുമാനിച്ചാൽ എന്തു സംഭവിക്കും? കുഞ്ഞുങ്ങൾക്ക് അമ്മക്കിളി പകർന്നുനൽകിയ ആ വലിയ പാഠം എന്താണ്?

തീരുമാനങ്ങൾ എടുക്കുന്നതിൽ മാത്രമല്ല, അവ നടപ്പാക്കുന്നതിലും സ്വയം മുന്നിട്ടിറങ്ങേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുതരുന്ന രസകരമായ കഥയുമായി എത്തുന്നു കുട്ടിക്കഥകൾ.

കേൾക്കാം, ഷൈന രഞ്ജിത്ത് അവതരിപ്പിക്കുന്ന കുട്ടിക്കഥകൾ! നിർമ്മാണം : ആർ ജെ അച്ചൂ, ശബ്ദമിശ്രണം : പ്രണവ് പി എസ്.

Content Highlights: A moral story emphasizing self-reliance and timely action., The clever mother bird predicts when the tree will actually be cut down., Teaches children the importance of depending on oneself rather than others.