സെന്റ്പീറ്റേഴ്‌സ്ബർഗ് യാത്ര - പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മയിൽ ഘടികാരം !
സെന്റ് പീറ്റേഴ്‌സ്ബർഗിനോട് വിട…റഷ്യൻ യാത്രയിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ്. ജി ജ്യോതിലാലിനൊപ്പം നേവാ നദിയുടെ തീരത്തുനിന്ന് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്.
നേവാ നദിയുടെ തണുത്ത ഓളങ്ങൾ മുതൽ ചർച്ച് ഓഫ് ദി സേവിയർ , സെയ്ന്റ് ഐസക്കിന്റെ കത്തീഡ്രൽ,പീറ്റർ ആൻഡ് പോൾ ഫോട്രെസ്സ് , ഹെർമിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിലെ ചരിത്രക്കാഴ്ചകൾ വരെ… സെന്റ് പീറ്റേഴ്‌സ്ബർഗ് ഈ യാത്രയിൽ അതിന്റെ പല മുഖങ്ങളും തുറന്നുകാട്ടുന്നു.പീകോക്ക് ക്ലോക്ക് പോലെയുള്ള അപൂർവ വിസ്മയങ്ങൾ, യുദ്ധത്തിന്റെ ഓർമ്മകൾ, വെള്ളപ്പൊക്കത്തിന്റെ ചരിത്രം, റഷ്യൻ രാജഭരണത്തിന്റെ പ്രൗഢി—ഇവയ്ക്കൊപ്പം മനുഷ്യരെ തമ്മിൽ ചേർക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ചില നിമിഷങ്ങളും ഈ യാത്രയിൽ കടന്നുവരുന്നു.അവസാനം, സെന്റ് പീറ്റേഴ്‌സ്ബർഗിനോട് വിട പറഞ്ഞ് സൂപ്പർഫാസ്റ്റ് ട്രെയിനിൽ മോസ്കോയിലേക്ക്. വഴിയരികിലെ നദികളും കാടുകളും മഞ്ഞുപുതച്ച കാഴ്ചകളും പിന്നിട്ട് നാല് മണിക്കൂർ നീളുന്ന മറ്റൊരു യാത്ര.ചരിത്രവും യാത്രയും മനുഷ്യാനുഭവങ്ങളും ഒരേ ട്രാക്കിൽ സഞ്ചരിക്കുന്ന റഷ്യൻ യാത്രയുടെ പുതിയ അധ്യായം.
Content Highlights: Detailed travel account of St. Petersburg and Moscow by Jyothilal on Yatravani podcast., Exploration of iconic landmarks including Neva River, Church of the Savior on Spilled Blood, and Hermitage Museum., Insights into Russian history, Peter the Great, Catherine the Great, and Soviet era architectures., Cultural observations, local interactions, and journey to Moscow via superfast train.