വീട്ടുകാര്‍ക്ക് ഈ ബന്ധം ബുദ്ധിമുട്ടാകുമോ?'അശ്വതി ഇഷ്ടപ്പെട്ടയാളോട് എം.ടിയുടെ ചോദ്യം! | Podcast


ശ്രീകാന്ത് നടരാജന്‍. തമിഴ്നാട്ടിലെ ഒരു പരമ്പരാഗത ബ്രാഹ്മണകുടുംബത്തില്‍ ജനിക്കുകയും മുപ്പത് ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ മക്കളില്ലാത്ത ചെറിയമ്മയാല്‍ പോറ്റിവളര്‍ത്തപ്പെടുകയും ചെയ്തയാളാണ്. തഞ്ചാവൂരിലെ ഭാഗവതമേളകള്‍ പരമ്പരാഗതമായി ശ്രീകാന്തിന്റെ പിതാമഹന്മാരാണ് ചെയ്തുവരുന്നത്. ശ്രീകാന്ത് തന്റെ ആറാം വയസ്സുമുതല്‍ ഭാഗവതമേള ചെയ്തുവരുന്നുണ്ട്. വലുതായപ്പോള്‍ ഗുരു പന്തനല്ലൂര്‍ ഷണ്‍മുഖ സുന്ദരംപിള്ളയുടെ കീഴില്‍ നൃത്തം പഠിച്ചുതുടങ്ങിയ ശ്രീകാന്ത് പിന്നീട് പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യനായി ധാരാളം വേദികളില്‍ നൃത്തമവതരിപ്പിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്സിങ്:  പ്രണവ് പി.എ

Content Highlights: saraswatham, Podcast ,Kalamandalam saraswathi