മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തിയ റേഡിയോ സിനിമ 'ഏയ്ഡെന്‍ - ദി എ.ഐ സ്പിരിറ്റ്' കേള്‍ക്കാം| Podcast

കേരളത്തിലെ നമ്പര്‍ വണ്‍ എഫ്.എം സ്റ്റേഷനായ, ക്ലബ് എഫ്.എം ഏഷ്യാനെറ്റ് മൂവീസുമായി ചേര്‍ന്നൊരുക്കിയ 'ക്ലബ് എഫ്.എം സിനിമാക്കഥ'യിലൂടെയാണ്  ദി എ.ഐ സ്പിരിറ്റ്'ശ്രോതാക്കളിലേക്ക് എത്തുന്നത്. സിനിമയുടെ രചനയും, സംവിധാനവും നിര്‍വഹിക്കുന്നത് മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രീയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹന്‍ലാലിനെ കൂടാതെ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, മഹേഷ് കുഞ്ഞുമോന്‍ എന്നിവരും ക്ലബ് എഫ്.എം റേഡിയോ ജോക്കികളും സഹപ്രവര്‍ത്തകരും  ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. സംഗീത സംവിധാനം: ജോജു സെബാസ്റ്റ്യന്‍, മ്യൂസിക്ക് പ്രൊഡ്യൂസര്‍: അഭിജിത് രവികുമാര്‍, വിനീത്കുമാര്‍ ടി.എന്‍. സൗണ്ട് ഡിസൈനും സൗണ്ട് ഫൈനല്‍ മിക്സ് ജോബി സോണി തോമസും നിര്‍വ്വഹിച്ചിരിക്കുന്നു.

Content Highlights: Mohanlal's first radio movie 'Aiden - The AI Spirit', Podcast