കണ്ണാടിപ്പന്ത് | കുട്ടിക്കഥകൾ | Bedtime Stories

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഒരു വൃദ്ധന് മരത്തിനു പിന്നിൽ തിളങ്ങുന്ന ഒരു കണ്ണാടിപ്പന്ത് കിട്ടിയാലോ? അതൊരു സാധാരണ പന്തായിരുന്നില്ല! ഒരാളുടെ ഒരാഗ്രഹം മാത്രം സാധിച്ചുകൊടുക്കാൻ കഴിയുന്ന മാന്ത്രിക പന്തായിരുന്നു അത്.

എന്താണ് ആഗ്രഹിക്കേണ്ടതെന്ന് അറിയാതെ വൃദ്ധൻ പന്ത് വീട്ടിൽ സൂക്ഷിച്ചുവെച്ചു. എന്നാൽ ആ പന്തിന്റെ പ്രത്യേകത മറ്റൊരാൾ അറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 

ആഗ്രഹങ്ങൾ കൂടുമ്പോൾ സന്തോഷം കൂടണമെന്നില്ലെന്ന് ഓർമിപ്പിക്കുന്ന മനോഹരമായ കഥയാണിത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും അസൂയയും അത്യാഗ്രഹവും നമ്മുടെ സന്തോഷം കവർന്നെടുക്കാം. നമുക്കുള്ളതിൽ സന്തോഷിക്കാനും പരസ്പരം സ്നേഹിക്കാനും പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്ന കഥ.

സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.നിർമ്മാണം : ആർ ജെ അച്ചൂ,ശബ്ദ മിശ്രണം : സുന്ദർ എസ്.

Content Highlights: An old man finds a magic glass ball in the forest that can grant one wish., His friend takes the ball to show the villagers, sparking greed and jealousy., The old man restores peace by asking the ball to take back all the wishes., The moral highlights that greed never brings true happiness.