ജാക്ക് ആൻഡ് ജിൽ | മിന്നാമിന്നിക്കഥകൾ | Bedtime Stories
ജാക്ക് ആൻഡ് ജിൽ എന്ന നഴ്സറി പാട്ട് കേൾക്കാത്ത കുട്ടികൾ കുറവായിരിക്കും. എന്നാൽ ആ പാട്ടിലെ ജാക്കും ജില്ലും ആകാശത്തെ മേഘക്കുട്ടികളായിരുന്നെങ്കിലോ? അവർക്ക് കൂട്ടായി സൂര്യമാമനും മേരിയും ഒരു കുഞ്ഞാടും കൂടി എത്തിയാലോ? കുട്ടികളെ ചിരിപ്പിക്കുകയും മഴയുടെ രഹസ്യം ലളിതമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന രസകരമായൊരു കഥയാണിത്.
പാട്ടിനൊപ്പം ചിരിക്കാനും ഭാവനയിൽ സഞ്ചരിക്കാനും പ്രകൃതിയിലെ ചെറിയ അത്ഭുതങ്ങൾ അറിയാനും കുട്ടികളെ ക്ഷണിക്കുന്ന ഒരു മനോഹരമായ കഥ. കേട്ടുകഴിഞ്ഞാൽ ജാക്ക് ആൻഡ് ജിൽ പാട്ട് ഒരിക്കൽ കൂടി പാടാൻ തോന്നിയേക്കും!
മിന്നാമിന്നി കഥകൾ — കുട്ടികൾക്കായി കഥയും പാട്ടും കൗതുകങ്ങളും.
Content Highlights: Engaging Malayalam children's story featuring the characters Jack and Jill., Simple explanation of the rain cycle and cloud formation for kids., Interactive call to action for kids to send audio or video responses on Instagram.