മൂന്നുതവണ തിരസ്‌കരിക്കപ്പെട്ട പുസ്തകമാണ് ആടുജീവിതം: ബെന്യാമിന്‍ | How did you 03 | Podcast

ധോമുഖനായ, നിരന്തരം രോഗിയായ, കഥയെഴുതാനോ കവിതയെഴുതാനോ കഴിവില്ലാത്ത, എന്തിന് മരത്തില്‍ മര്യാദയ്ക്ക് കല്ലെറിയാന്‍ അറിയാത്ത, ആ കല്ല് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ആത്മവിശ്വാസം ഇല്ലാത്ത ബെന്നി ഡാനിയേല്‍ എന്ന കുട്ടിയില്‍നിന്ന് ലോകം അറിയുന്ന, ആടുജീവിതം പോലുള്ള ജനകീയ നോവലുകള്‍ എഴുതിയ ബെന്യാമിനിലേക്കുള്ള ദൂരം വലുതാണ്. എഴുത്തുകാരനാകാനുള്ള കഠിനാധ്വാനങ്ങള്‍, തിരസ്‌കാരത്തിന്റെ നോവുകള്‍, കഥാപാത്രങ്ങളുടെ ഉള്‍കാമ്പുകള്‍ തേടിയുള്ള തപസ്സ്, വ്യത്യസ്ഥതകള്‍ക്കായുള്ള അന്വേഷണം, കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍ അങ്ങനെ ബെന്നിഡാനിയേല്‍ ബെന്യാമിനായ കഥ.


പ്രൊഡ്യൂസര്‍: മയൂര എം.എസ്., കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്, സൗണ്ട് എൻജിനീയര്‍: സുന്ദര്‍ സേതുമാധവന്‍.

Content Highlights: aadujeevitham, Benyamin, Mathrubhumi podcast, How did you