ബ്യൂട്ടിഫുള്‍ ബ്രസീല്‍...! 1970-ലെ ഡ്രീം ടീമിന്റെ വിജയകഥ | Podcast
കളര്‍ ടെലിവിഷനില്‍ ലോകം ആദ്യമായി ലോകകപ്പ് കണ്ടുതുടങ്ങുന്നത് 1970 മുതല്‍ക്കാണ്. മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച ഏറ്റവും മികച്ച ലോകകപ്പുകളിലൊന്നായാണ് 1970-ലെ ലോകകപ്പ് വിലയിരുത്തപ്പെടുന്നത്. മൂന്നാം തവണയും ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നു. പെലെ ഇതിഹാസതാരമായി അവരോധിക്കപ്പെടുന്നതും ഇതേ ലോകകപ്പിലാണ്. 1970-ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: FIFA WorldCup TheHistory Untold Podcast 1970 world cup History