ചേനയുടെ ഔഷധ ഗുണങ്ങള്‍ | Podcast


സദ്യവട്ടങ്ങളില്‍ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്‍ക്കുന്നതിനാല്‍ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളന്‍, തോരന്‍, മുളകൂഷ്യം, അവിയല്‍, അച്ചാര്‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലില്‍ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. തയ്യാറാക്കിയത്: ഡോ.പ്രിയ ദേവദത്ത്. അവതരണം: അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി

Content Highlights: