ലഡ്ഡു കുട്ടപ്പന്മാർ | മിന്നാമിന്നിക്കഥകൾ | Bedtime Stories

ഒരു ചില്ലുഭരണിയിൽ തുടുത്തുരുണ്ട പത്ത് ലഡ്ഡു കുട്ടപ്പന്മാർ! മധുരം നിറഞ്ഞ ആ കൂട്ടത്തിൽനിന്ന് രണ്ടുപേർക്ക് ഒരു ദിവസം വേറിട്ടൊരു മോഹം തോന്നി. ആരും കാണാതെ ഭരണിക്ക് പുറത്തുചാടിയാൽ പിന്നെ അടിച്ചുപൊളിച്ച് കഴിയാമല്ലോ! അങ്ങനെ അവർ ഒരു കട്ടിലിനടിയിൽ ഒളിച്ചിരുന്ന് തങ്ങളുടെ പുതിയ ജീവിതം ആഘോഷിക്കാൻ തുടങ്ങി.

പക്ഷേ, കൂട്ടുകാരേ, ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ എല്ലായ്പ്പോഴും സന്തോഷം നൽകുമോ? ലഡ്ഡു കുട്ടപ്പന്മാരുടെ കാര്യത്തിൽ സംഭവിച്ചത് അത്ര ലളിതമായിരുന്നില്ല. അവർ പ്രതീക്ഷിച്ച സുഖജീവിതത്തിനുപകരം കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു. ഉറുമ്പും പല്ലിയും ചിലന്തിയുമൊക്കെ എത്തിയതോടെ അവരുടെ ഒളിവുജീവിതം പതിയെ മാറിത്തുടങ്ങി.

കുട്ടികളെ ചിരിപ്പിക്കുന്നതിനൊപ്പം ഒരു പ്രധാന പാഠവും നൽകുന്ന കഥയാണിത്. എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കണം. പെട്ടെന്നുള്ള ആവേശത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് ഖേദിക്കേണ്ട സാഹചര്യമുണ്ടാക്കിയേക്കാം.

ലഡ്ഡു കുട്ടപ്പന്മാരുടെ ഈ രസകരമായ കഥ കേൾക്കാം മിന്നാമിന്നി കഥകളിൽ! നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ,ശബ്ദ മിശ്രണം : സുന്ദർ എസ്.

Content Highlights: Features the engaging children's story 'Laddu Kuttappanmar' narrated by Achoo., Teaches children the moral about thinking before making impulsive decisions., Brought to life by Pravina's writing and Sundar S.'s sound mixing., Interactive call to action for kids to send voice messages on Instagram.