ഡബിൾ ട്വിസ്റ്റുള്ള ഇൻവെസ്റ്റിഗേഷൻ; ഇമോഷണൽ ത്രില്ലറാണ് ആരം | First Show | Podcast

ഡബിൾ ട്വിസ്റ്റുള്ള ഇൻവെസ്റ്റി​ഗേഷൻ, ഇമോഷണൽ ത്രില്ലറാണ് ആരം
ഡബിൾ ട്വിസ്റ്റുള്ള ഇൻവെസ്റ്റി​ഗേഷൻ, ഇമോഷണൽ ത്രില്ലറാണ് ആരം

കോഴിക്കോട് ഫറോക്കിനടുത്തുള്ള മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുന്നു. ആളെ തിരിച്ചറിയാനാകാത്ത ആ മൃതദേഹം ഒരു സാധാരണ കേസായി അവസാനിക്കുമോ അതോ അതിന് പിന്നിൽ മറ്റൊരു കഥയുണ്ടോ? ഈ ചോദ്യത്തിന് പിന്നാലെയാണ് സി.ഐ. ആന്റോ ഈപ്പന്റെ അന്വേഷണം തുടങ്ങുന്നത്.

വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനാകുന്ന ‘ആരം’ ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ കഥയാണ്. അന്വേഷണത്തിനൊപ്പം വൈകാരികതയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഓരോ നീക്കവും പുതിയ സംശയങ്ങളിലേക്ക് നയിക്കുന്നു. ഒരു മൃതദേഹം, അതിന് പിന്നിലെ കൊലപാതകം; അത് തേടിയുള്ള അന്വേഷണം.

പക്ഷേ, അന്വേഷണം മുന്നോട്ടുപോകുമ്പോൾ പ്രേക്ഷകനെ കാത്തിരിക്കുന്നത് രണ്ട് വഴിത്തിരിവുകളാണോ? ഇൻവെസ്റ്റിഗേഷൻ ത്രില്ലറും വൈകാരികതയും ചേർന്ന ‘ആരം’ എങ്ങനെയുണ്ട്?

കേൾക്കാം ചിത്രത്തെക്കുറിച്ചുള്ള ഫസ്റ്റ് ഷോ. ️അവതരണം: അഞ്ജയ്ദാസ്, ശബ്ദമിശ്രണം: പ്രണവ് പി.എസ്., നിർമ്മാണം: ആർജെ അച്ചൂ.

Content Highlights: Aaram is a suspense thriller directed by Rajeesh Parameswaran and written by Vishnu Ramachandran., Saiju Kurup plays the lead role of CI Anto Eappen investigating a mysterious murder., The film features emotional moments and unexpected twists that keep the audience engaged., First Show podcast offers detailed insights into the movie's plot and performance.