വൈ.എം.സി.എ. അഖില കേരള ബാലചിത്രരചനാ മത്സരം

തിരുവല്ല: വൈ.എം.സി.എ. അഖിലകേരള ബാലചിത്രരചനാ മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. സബ് റീജൻ ചെയർമാൻ ജോജി പി.തോമസ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈ.എം.സി.എ. പ്രസിഡന്റ് ഐപ്പ് വർഗീസ്, സജി മാമ്പ്രക്കുഴി, റോയ് വർഗീസ്, സജി ചക്കുംമൂട്ടിൽ, പി.ടി. ജോൺ, എബി പ്രായറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
സബ് റീജനിൽ നാല് ഗ്രൂപ്പുകളിലായി തിരിച്ച് നിരണം, തിരുവല്ല, മുണ്ടിയപ്പള്ളി, കുന്നന്താനം, ഇരവിപേരൂർ, കുമ്പനാട് വൈ.എം.സി.എ.കളിലും കവിയൂർ ശങ്കരമംഗലം സ്കൂൾ എന്നിവിടങ്ങളിലും മത്സരങ്ങൾ നടന്നു.
Content Highlights: YMCA All Kerala Children's Painting Competition was inaugurated by District Panchayat Vice President Aneesh Varikkannamala in Thiruvalla.