ഡബിൾ ചേംബർ ഇൻസിനറേറ്റർ പണി ഉദ്ഘാടനം ചെയ്തു

പന്തളം: നഗരസഭയുടെ ഡബിൾ ചേംബർ ഇൻസിനറേറ്റർ നിർമാണം അഡ്വ. സി.വി. ശാന്തകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരി അധ്യക്ഷയായി. ഡെപ്യൂട്ടി ചെയർമാൻ കെ. മണിക്കുട്ടൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സുനിതാ വേണു, സാബിറാ ബീവി, എസ്. അരുൺ, ബി. പ്രദീപ്, ജില്ലാ ആസൂത്രണ സമിതി അംഗം എ. നൗഷാദ് റാവുത്തർ, നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ ഇൻ ചാർജ് പി.എം. റെജീന, കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.
പന്തളം നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡബിൾ ചേംബർ ഇൻസിനറേറ്റർ പണിയുന്നത്.
Content Highlights: MLA C. V. Santhakumar inaugurated the construction of the double chamber incinerator under Pandalam Municipality's annual project.