പുല്ലാട് ഉപജില്ലാ സ്‌കൂൾ ശാസ്ത്രമേള സമാപിച്ചു

കോഴഞ്ചേരി : പുല്ലാട് എസ്.വി.എച്ച്.എസിലും ഗവ. മോഡൽ യു.പി. സ്‌കൂളിലുമായി നടന്ന ഉപജില്ലാ സ്‌കൂൾ ശാസ്ത്രമേള സമാപിച്ചു. സമാപന സമ്മേളനം കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. പുണ്യ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജശ്രീ സമ്മാനദാനം നിർവഹിച്ചു. പ്രഥമാധ്യാപകരായ ബിന്ദു കെ.നായർ, എസ്.എൻ. ബിന്ദു, എസ്. ആശ ദീപു, റീന രഞ്ജിത് എന്നിവർ പ്രസംഗിച്ചു. 725 പോയിന്റ് നേടി ഇരവിപേരൂർ സെയ്‌ന്റ് ജോൺസ് എച്ച്.എസ്.എസ്. ഓവർ ഓൾ ചാമ്പ്യൻമാരായി. 506 പോയിന്റോടെ വള്ളംകുളം നാഷണൽ ഹൈസ്‌കൂൾ രണ്ടാംസ്ഥാനവും 476 പോയിന്റോടെ കുറിയന്നൂർ എം.ടി.എച്ച്.എസ്. മൂന്നാംസ്ഥാനവും നേടി.