കെ. അബൂബക്കറിന് മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം

കെ. അബൂബക്കർ
കെ. അബൂബക്കർ

പത്തനംതിട്ട: ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമാ പ്രേക്ഷക കൂട്ടായ്മ നല്‍കിവരുന്ന മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌ക്കാരം മാതൃഭൂമി ദിനപത്രത്തിന്‍റെ പത്തനംതിട്ട ബ്യൂറോയിലെ സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ കെ. അബൂബക്കറിന്. 

കോഴിക്കോട് ജില്ലയിലെ മണിയൂര്‍ സ്വദേശിയായ കെ. അബൂബക്കര്‍ മാതൃഭൂമിയുടെ തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ യൂണിറ്റുകളിലും ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21-ന് പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണംചെയ്യുമെന്ന് സിനിമാ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയര്‍മാന്‍ സലിം പി. ചാക്കോ, ജില്ലാ കണ്‍വീനര്‍ പി. സക്കീര്‍ ശാന്തി എന്നിവര്‍ അറിയിച്ചു.
 

Content Highlights: Best Photographer Award to K Abu Bakar