ഓണം നല്‍കുന്നത് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം- പി.ടി. തോമസ്

പുണെ:ഓണം നല്‍കുന്നത് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണെന്ന് പി.ടി. തോമസ് എം.എല്‍.എ. പറഞ്ഞു. വിശ്രാന്തവാടി മലയാളി അസോസിയേഷന്‍ ഓണാഘോഷപരിപാടികള്‍ വിശ്രാന്തവാടി ധനോരി ഓം ചൈതന്യ ഗഗന്‍ഗിരി മംഗള്‍ കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി,മത,ലിംഗ വ്യതാസമില്ലാതെ ആഘോഷിക്കുന്ന ഓണം മലയാളികളുടെ അന്താരാഷ്ട്ര ഉത്സവമാണ്. ഓണം മലയാളികള്‍ക്ക് കൂട്ടായ്മയുടെ സംസ്‌കാരം പഠിപ്പിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

വിശ്രാന്തവാടി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എ.എസ്. ഹംസ അധ്യക്ഷത വഹിച്ചു. വഡ്ഗാവ്‌ശ്ശേരി എം.എല്‍.എ. ജഗദീഷ് മുലിക്, പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം രേഖാ ചന്ദ്രകാന്ത് ടിഗരെ, പിംപ്രി ചിഞ്ച് വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം ബാബു നായര്‍, കമല്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് ചന്ദ്രകാന്ത് ടിഗരെ, ഡിഗി സെയ്ന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജേക്കബ് കോശി, പ്രവാസിശബ്ദം പത്രാധിപര്‍ കെ. ഹരിനാരായണന്‍, ടി. പി. അലക്‌സാണ്ടര്‍, വിശ്രാന്തവാടി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ രാജന്‍ ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഞ്ചു വികലാംഗര്‍ക്ക് അസോസിയേഷന്റെ വീല്‍ച്ചെയറുകളുടെ വിതരണം പി.ടി. തോമസ് നിര്‍വഹിച്ചു. കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.


VIEW ON mathrubhumi.com