ഖത്തറിന് ഐക്യദാര്‍ഢ്യവുമായി കീഴുപറമ്പ പ്രവാസികൂട്ടായ്മ

ദോഹ: രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കീഴുപറമ്പ പ്രവാസികൂട്ടായ്മ. കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും പൗരന്മാര്‍ക്കും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സമ്പാദ്യപദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് ഫിനാന്‍സ് കണ്‍വീനര്‍ വിശദീകരിച്ച് സംസാരിച്ചു.
പ്രവാസികളായ കിഴുപറമ്പ അംഗങ്ങള്‍ക്കായി സാമ്പത്തിക സമ്പാദ്യപദ്ധതി തുടങ്ങാനും യോഗം തീരുമാനിച്ചു. പുതിയ പരിപാടികള്‍ സംഘടിപ്പിക്കുവാനും കൂടുതല്‍ കാര്യക്ഷമതയോടെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും പുതിയ രണ്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തു.


VIEW ON mathrubhumi.com