ഓള്‍ ഓസ്‌ട്രേലിയ വടംവലിമത്സരത്തില്‍ ബ്രിസ്‌ബെന്‍ സെവന്‍സ് ജേതാക്കള്‍

മെല്‍ബണ്‍: ബന്‍ഡിഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വടംവലിമത്സരത്തില്‍ ബ്രിസ്‌ബെന്‍ സെവന്‍സ് ജേതാക്കളായി. മെല്‍ബണ്‍ വിസ്റ്റാറിനെ അട്ടിമറിച്ചാണ് ബ്രിസ്‌ബെന്‍ കിരീടം നേടിയത്. ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍ പട്ടമാണ് ബ്രിസ്‌ബെന്റെത്.
ടോമി മാത്യു മേലുകുന്നേല്‍ ക്യാപ്റ്റനായ ബ്രിസ്‌ബെന്‍ സെവന്‍സില്‍ അരുണ്‍ കല്ലുപറമ്പില്‍, ആദര്‍ശ് മിലന്‍ പള്ളിക്കുന്നേല്‍, സിബി ജോര്‍ജ് പാലത്തുംപാട്ട്, സിബിന്‍ ജോസ് ഒറ്റത്തെങ്ങുങ്കല്‍, ഡെന്നീസ് ജോര്‍ജ് മൈപ്പന്‍, സല്‍ജന്‍ ജോണ്‍ കുന്നംകോട്, കിരണ്‍പോള്‍ കൈപ്പറമ്പത്ത്, ശ്രീജിത്ത് പത്മനാഭന്‍ കൈപ്പുഴപുത്തന്‍വീട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവര്‍ അംഗങ്ങളായിരുന്നു. റോയി തോമസ് ഓടലാനി കോച്ചും പോള്‍ അലക്‌സ് തയ്യില്‍ മാനേജരുമായിരുന്നു. വിജയികള്‍ക്ക് 1001 ഡോളറും ട്രോഫിയും മുട്ടനാടും ലഭിച്ചു. റണ്ണേഴ്‌സ് അപ്പിന് 751 ഡോളറും ട്രോഫിയും പൂവന്‍കോഴിയും സമ്മാനിച്ചു.
വാര്‍ത്ത അയച്ചത് : തോമസ് ടി ഓണാട്ട്‌


VIEW ON mathrubhumi.com