മെല്‍ബണില്‍ കൗണ്‍സിലറായി മലയാളി

മെല്‍ബണ്‍: ഓസ്ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തിരഞ്ഞെടുത്തു. വിറ്റല്‍സി കൗണ്‍സിലിലെ ആദ്യത്തെ ഇന്ത്യാക്കാരനാണ് പൊതു സമ്മത നായ ടോം.മെല്‍ബണിലെ വിറ്റല്‍സി കൗണ്‍സിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിറ്റല്‍സി നോര്‍ത്ത് വാര്‍ഡില്‍ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു. പൊതുസമ്മതനായ ടോം ജയിക്കുമെന്നായിരുന്നു എല്ലാവരും അന്ന് കരുതിയത്. വളരെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തനമായിരുന്നു അന്ന് നടത്തിയത്. അവിടെ ജയിച്ച ജോണ്‍ അടുത്തിടെ മരണമടഞ്ഞ ഒഴിവിലാണ് മലയാളിയായ ടോം തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ രഞ്ജിനി, മക്കള്‍ മരിയ, അമീഷ്.
വാര്‍ത്ത അയച്ചത് : ജോസ്


VIEW ON mathrubhumi.com