ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു

ഹൈഡല്‍ബെര്‍ഗ്: ഹൈഡല്‍ബര്‍ഗിലുള്ള സെന്റ് മരിയന്‍ പാരിഷ്ഹാളില്‍ ജന്മദിന ഓണാഘോഷ പരിപാടികള്‍ ആഘോഷിച്ചു. പരിപാടികള്‍ മ്യൂണിച്ചിലെ ഇന്ത്യന്‍ കൊണ്‍സലേറ്റിലെ വൈസ് കോണ്‍സുലര്‍ രാമചന്ദ്രന്‍ മുഖൃാതിഥിയായിരുന്നു. ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം ജൂബിലി സ്മരണികയുടെ കോപ്പി ജര്‍മ്മനിയിലെ ഇന്‍ഫോസിസ് സി.ഇ.ഒ. ലില്ലി വസന്തിന് നല്‍കി പ്രകാശനം ചെയ്തു. മുബൈ ഡാന്‍സ് ക്ലബ്, ഫ്രാങ്ക്ഫ്രട്ട്, ഹൈഡല്‍ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാന്മാരും, കലാകാരികളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ഡോ.തെരുവത്ത്, ലില്ലി വസന്തി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സമാജം പ്രസിഡന്റ് റോയ് നാല്പതാംകളം പങ്കെടുത്തവരെ സ്വാഗതം ചെയ്തു. മിസ്. ജായല്‍, അഭിലാഷ് നാല്പതാംകളം എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. രാജേഷ് നായര്‍ സുവുനിറിന്റെ ഡിസൈനും ലേഔട്ടും നിര്‍വഹിച്ചു.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍


VIEW ON mathrubhumi.com