ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന് കോര്‍ഡിനേറ്ററും ഷിജി അലക്‌സ്, സിമി ജെസ്റ്റോ ജോസഫ്, ലിജി ഷാബു മാത്യു ( ഷീബ മാത്യു),മേഴ്‌സി കളരിക്കമുറി, ബിനി അലക്‌സ് തെക്കനാട്ട്, ടീന സിബു കുളങ്ങര, ചിന്നമ്മ സാബു, അന്‍ഷാ ജോയ് അമ്പനാട്ട് എന്നിവര്‍ കോ കോര്‍ഡിനേറ്റര്‍മാരുമായി പുതിയ ഭരണ സമിതി നിലവില്‍ വന്നു.
നവംബര്‍ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സി എം എ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL 60056) കേരള പിറവി ആഘോഷവും വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.
മലയാളിയുടെ മനസ്സില്‍ വായനയുടെ പൂക്കാലം തിരിച്ചു കൊണ്ടുവരുവാന്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു മലയാളം ലൈബ്രറി സി എം എ ഹാളില്‍ തുടങ്ങും. മലയാളം പുസ്തകങ്ങള്‍ സംഭാവന ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക .
വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സിബിള്‍ ഫിലിപ്പ് ( 630 697 2241), ഷിജി അലക്‌സ് (224 436 9371), സിമി ജെസ്റ്റോ ജോസഫ് ( 773 677 3225), ലിജി ഷാബു മാത്യു (ഷീബ മാത്യു) ( 630730 6221 ) ,മേഴ്‌സി കളരിക്കമുറി (224 766 9441), ബിനി അലക്‌സ് തെക്കനാട്ട് ( 847 227 8470), ടീന സിബു കുളങ്ങര ( 224 452 3592 ) , ചിന്നമ്മ സാബു( 224 475 2866) , അന്‍ഷാ ജോയ് അമ്പനാട്ട് ( 630 401 2489) എന്നിവരുമായി ബന്ധപ്പെടുക.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗത്വം എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുകയോ സംഘടനയുടെ വെബ് സൈറ്റ് ആയ ww.chicagomalayaleeaossciation.org സന്ദര്‍ശിക്കുകയോ ചെയ്യുക.
വാര്‍ത്ത അയച്ചത്: ജിമ്മി കണിയാലി


VIEW ON mathrubhumi.com