'സ്‌ട്രെയ്റ്റ് വോയിസ്'- വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ചിത്രം

പുരസ്‌കാരം നേടിയ ഫോട്ടോ
പുരസ്‌കാരം നേടിയ ഫോട്ടോ

സുഡാന്‍ പ്രതിഷേധത്തിനിടെ മൊബൈല്‍ ഫോണ്‍ ഫ്‌ളാഷുകള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രതിഷേധഗാനം പാടുന്ന യുവാവിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഏജന്‍സ് ഫ്രാന്‍സ് പ്രസ്(AFP) ഫോട്ടോഗ്രാഫറായ യാസുയോഷി ചിബയാണ് സുഡാന്‍ പ്രതിഷേധത്തിനിടെ ഈ ചിത്രം പകര്‍ത്തിയത്. സ്‌ട്രെയ്റ്റ് വോയിസ് എന്നാണ് ചിത്രത്തിന്റെ പേര്.

 2019 ജൂണിലാണ് ഈ ചിത്രം പകര്‍ത്തിയത്.  സുഡാനില്‍ സിവിലിയന്‍ ഭരണം വരണമെന്നാവശ്യപ്പെട്ട് ജനത നടത്തിയ പ്രതിഷേധത്തിനിടെയാണ് ഫോട്ടോഗ്രാഫര്‍ ചിബയുടെ ക്യാമറയിലൂടെ ഈ ചിത്രം പിറന്നത്.

മികച്ച നിലവാരം പുലര്‍ത്തുന്ന ഈ ചിത്രം യുവത്വത്തിന്റേയും കലയുടേയും ശക്തി പ്രകടിപ്പിക്കുന്ന ചിത്രമാണെന്ന് ജഡ്ജിങ് പാനല്‍ വിലയിരുത്തി. ജപ്പാനില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായ ചിബ ഏജന്‍സ് ഫ്രാന്‍സ് പ്രസിന്റെ ഈസ്റ്റ് ആഫ്രിക്ക ആന്റ് ഇന്ത്യന്‍ ഓഷ്യന്‍ മേഖല ചീഫ് ഫോട്ടോഗ്രാഫറാണ്. 

Content Highlights: Yasuyoshi Chiba wins World Press Photo for Sudan protest picture

Content Highlights: