വെനസ്വേലയിൽ ഇരട്ട ഭൂചലനം; വൻ ദുരന്തം, നിരവധി കെട്ടിടങ്ങൾ തകർന്നു

#ന്യൂസ് ഡെസ്ക്
വെനസ്വേലയില്‍ ഭൂചലനത്തില്‍ തകര്‍ന്ന ഒരു കെട്ടിടം |ഫോട്ടോ:AFP
വെനസ്വേലയില്‍ ഭൂചലനത്തില്‍ തകര്‍ന്ന ഒരു കെട്ടിടം |ഫോട്ടോ:AFP

കാരക്കാസ്: ഒരുമിനിറ്റിനിടെയുണ്ടായ അതിശക്തമായ രണ്ട് ഭൂകമ്പങ്ങളിൽ വിറങ്ങലിച്ച് വേനസ്വേല. തലസ്ഥാനമായ കാരക്കാസിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ പേർക്ക് ജീവനഹാനി സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ രണ്ട് ഭൂചലനങ്ങളാണ് രാജ്യത്തെ നടുക്കിയത്‌. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.

ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.1 ആയിരുന്നു, കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്താണ് ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്ററോളം ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. 39 സെക്കൻഡിനുള്ളിൽ 7.5 തീവ്രതയുള്ള ഇതിലും വലിയ ഭൂചലനം ഉണ്ടായതായി

യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ആയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. യുഎസ്-പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വിർജിൻ ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂചലനത്തിൽ കാരക്കാസിലെ കെട്ടിടങ്ങൾ പലതും തകർന്നു. ആളുകൾ പുറത്തേക്കോടി. മതിലുകളും മറ്റും തകർന്നു വീണതിന്റെയടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടപ്പെടായി വെനസ്വേലൻ ആഭ്യന്തര മന്ത്രി ദിയാസ്ദാഡോ കാബെല്ലോ പറഞ്ഞു.

കാരക്കാസിലെ അൾട്ടമിറ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേറ്റിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും വഴി നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

Content Highlights: Two back-to-back earthquakes of 7.1 and 7.5 magnitude struck Venezuela., Epicenters located near the Caribbean coast and Moron., Extensive damage reported in Caracas, including building collapses., Tsunami warning issued for the Virgin Islands by the US-Pacific Tsunami Warning Center., Emergency response teams and ambulances deployed across affected regions.