വെനസ്വേല ഭൂകമ്പം; എട്ട് ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷിച്ചു

#ന്യൂസ് ഡെസ്ക്
ഇരട്ട ഭൂകമ്പത്തില്‍ തകർന്ന കെട്ടിടം (പ്രതീകാത്മക ചിത്രം) | Photo: AFP
ഇരട്ട ഭൂകമ്പത്തില്‍ തകർന്ന കെട്ടിടം (പ്രതീകാത്മക ചിത്രം) | Photo: AFP

കരാക്കസ്: വെനസ്വേലയിൽ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി. 43-കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്‌ളോറസിനെയാണ് സുരക്ഷാസേന ജീവനോടെ പുറത്തെടുത്തത്. 

കെട്ടിടത്തിന്റെ ബേസ്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ കാബിനിലായിരുന്നു ഹെർനൻ അൽബെർട്ടോ ദിവസങ്ങളോളം അഭയം പ്രാപിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സംഘം ഈ സുരക്ഷാ കാബിൻ കണ്ടെത്തി. തുടർന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ ഇയാളുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും എത്തിച്ചു. 70 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാസേന അറിയിച്ചു.

റിപ്പോർട്ടുകളനുസരിച്ച് ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. മേഖലയിൽ രക്ഷാദൗത്യം തുടരുകയാണ്.

Content Highlights: A 43-year-old security guard, Hernan Alberto Gil Flores, was rescued after 70 hours., The rescue occurred following twin earthquakes in Caracas on June 24, 2026., International teams from Chile, Costa Rica, USA, and Venezuela collaborated in the operation., Death toll has surpassed 2,300, with extensive infrastructure damage reported.