കുട്ടികളുടെ പാസ്പോർട്ട്: മാതാപിതാക്കളുടെ പൗരത്വരേഖ നിർബന്ധമാക്കാൻ യു.എസ്.

ന്യൂയോർക്ക്: കുട്ടികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പൗരത്വമോ കുടിയേറ്റപദവിയോ തെളിയിക്കുന്ന രേഖകൾകൂടി സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയ നിർദേശം യു.എസ്. വിദേശകാര്യവകുപ്പ് മുന്നോട്ടുവെച്ചു. ജന്മാവകാശപൗരത്വം ( Birthright citizenship) നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
നിർദേശം നടപ്പായാൽ, കുട്ടികൾക്ക് പാസ്പോർട്ട് എടുക്കാൻ മാതാപിതാക്കൾ യു.എസ്. പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഗ്രീൻകാർഡ്, I-94 രേഖ തുടങ്ങിയവ സമർപ്പിക്കേണ്ടിവരും.
ഈ വിവരങ്ങളുപയോഗിച്ച് കുട്ടിക്ക് പുതിയ ഉത്തരവിന്റെ പരിധിയിൽ അമേരിക്കൻ പൗരത്വത്തിന് അർഹതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന രീതിയിൽ മാറ്റംകൊണ്ടുവരാനുള്ള ട്രംപിന്റെ നീക്കം നേരത്തേ സുപ്രീംകോടതിയിൽ നിയമപരമായ തിരിച്ചടി നേരിട്ടിരുന്നു.
Content Highlights: US Department of State, Trump’s right to lifeas part of the , as part of the measures to regulate the parents’ citizenship recordshas been issued has been issued.