ടിബറ്റ് നടുങ്ങി; തീവ്രത 7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ലാസ: പ്രളയക്കെടുതി വിതച്ച നാശനഷ്ടങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും തൊട്ടുപിന്നാലെ ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൈനയുടെ സ്വയംഭരണ പ്രദേശമായ വടക്കൻ ടിബറ്റിലെ നാഗ്ചു (Nagqu) കൗണ്ടിയിലാണ് റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10:33-നാണ് (ഇന്ത്യൻ സമയം രാത്രി 8:03) ഭൂചലനമുണ്ടായത്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെയും (GFZ) ചൈന എർത്ത്ക്വേക്ക് നെറ്റ്വർക്ക് സെന്ററിന്റെയും (CENC) കണക്കനുസരിച്ച് ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം പ്രാദേശിക പ്രദേശങ്ങളിൽ ശക്തമായി അനുഭവപ്പെട്ടെങ്കിലും, നിലവിൽ ആളപായമോ മറ്റ് വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ
ഓഗസ്റ്റ് അവസാനത്തോടെ നേപ്പാൾ-ചൈന അതിർത്തി മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെയും മിന്നൽ പ്രളയത്തെയും തുടർന്ന് 1,400-ലധികം ആളുകൾ കൊല്ലപ്പെടുകയും 6,000-ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ആ പ്രകൃതിദുരന്തങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും വലിയ ഭൂചലനം മേഖലയെ നടുക്കിയിരിക്കുന്നത്.
Content Highlights: A powerful earthquake of magnitude 7 struck Tibet's Nagqu county, causing significant tremors but no reported casualties or major damage as of now.