ടിബറ്റിൽ അതിശക്തമായ ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു, 32 പേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ലാസ: ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രി 10:33-നാണ് ഭൂചലനമുണ്ടായത്. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായും ടിബറ്റൻ തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റർ വടക്കുകിഴക്കായും പർവതമേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

ഭൂചലനത്തിൽ മുന്നൂറിലധികം വീടുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തലുകൾ തുടരുകയാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.