ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം, പരിക്കേറ്റ 17-കാരി മരിച്ചു

Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 17-കാരി കൊല്ലപ്പെട്ടു. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ബ്രൈബി ദ്വീപിലെ വൂറിം ബീച്ചില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 

വിവരമറിഞ്ഞ് വൈകീട്ട് 5 മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നതായി ക്യൂന്‍സ് ലാന്റ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. 

കടലില്‍ നീന്തുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് സ്രാവില്‍ നിന്ന് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. 

സ്ഥിരമായി ആളുകള്‍ നീന്താനെത്തുന്ന ഇടമാണ് വൂറിം ബീച്ച്. ബ്രൈബി ദ്വീപിന് ചുറ്റും സ്രാവുകളുടെ സാന്നിധ്യമുണ്ടെന്ന് അറിവുള്ളതാണെങ്കിലും അവ തീരത്തേക്ക് എത്തിയത് ഞെട്ടിക്കുന്നുവെന്ന് പ്രദേശ വാസിയായ ക്രിസ്റ്റഫര്‍ പോട്ടര്‍ പറഞ്ഞു. 

Content Highlights: A 17-year-old girl was fatally attacked by a shark at Woorim Beach, Bribie Island, Australia