അടിസ്ഥാന സിദ്ധാന്തങ്ങൾക്ക് മാറ്റം വരുത്തില്ല, സഭയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടും -മാർപാപ്പ

ലിയോ പതിനാലാമൻ മാർപാപ്പ | Photo: AP
ലിയോ പതിനാലാമൻ മാർപാപ്പ | Photo: AP

വത്തിക്കാൻ: സ്വവർഗ വിവാഹം, സ്ത്രീ വൈദികർ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച കത്തോലിക്കാസഭയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ. യുഎസ് രാഷ്ട്രീയത്തിൽ ഇടപെടാനില്ലെന്നും എന്നാൽ, സഭയെ ബാധിക്കുന്ന കുടിയേറ്റമടക്കമുള്ള പ്രശ്നങ്ങളിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘പോപ്പ് ലിയോ XIV: ഗ്ലോബൽ സിറ്റിസൺ, മിഷണറി ഓഫ് ദി 21-സ്റ്റ്‌ സെഞ്ചുറി’ എന്ന പുസ്തകത്തിനുവേണ്ടി എലീസ് ആൻ അലന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ നിലപാടുകൾ മാർപാപ്പ തുറന്നുപറഞ്ഞത്. സഭയുടെ പരമാധ്യക്ഷനായശേഷം അദ്ദേഹം നൽകിയ ആദ്യ അഭിമുഖമാണിത്.

ട്രാൻസ്ജെൻഡർ കത്തോലിക്കരെ സഭയിലേക്ക് സ്വീകരിക്കുമെന്ന നിലപാടുതന്നെയാണ് തനിക്കും. എന്നാൽ, അവരുടെ സ്വത്വമെന്താണെന്ന് നോക്കിയല്ല ഈ തീരുമാനം എടുക്കുന്നത്. വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള പരിപാവനമായ ബന്ധമാണെന്ന സഭയുടെ കാഴ്ചപ്പാടിൽ അടുത്തിടെ മാറ്റമുണ്ടാകില്ല. വൈദികരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകൾ വലിയ പ്രശ്നമാണ്. എന്നാൽ, കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവർ‌ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ope Leo XIV upholds Catholic teachings on same-sex marriage and female priests