'ഹലോ ഫ്രം ദ മെലോഡി ടീം'; വൈറലായി ജോര്‍ജിയ മെലോണി - നരേന്ദ്ര മോദി സെല്‍ഫി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോണിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോണിയും

റോം: ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇറ്റലിയിൽ നടക്കുന്ന ജി. 7 ഉച്ചകോടിക്കിടെ എടുത്ത ചിത്രമാണ് വൈറലാകുന്നത്. മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വിദേശ യാത്രമാണ് മോദിയുടേത്.

നമസ്തേ പറഞ്ഞ് മോദിയെ സ്വീകരിച്ച മെലോണി മോദിയോടൊത്ത് സെൽഫിയെടുക്കുകയും ചെയ്തു. ചിത്രം വൈറലായതിന് പിന്നാലെ, ഹായ് ഫ്രണ്ട്സ് ഫ്രം മെലോഡി എന്ന ഹാഷ്ടാഗിൽ മോദിയും മെലോണിയും ഒന്നിച്ച് ചിത്രീകരിച്ച സെൽഫി വീഡിയോയും ജോർജിയ എക്‌സിൽ പങ്കുവെച്ചു.

Content Highlights: modi meloni selfie goes viral in social media