600 വര്‍ഷത്തിനിടെ ആദ്യമായി ഉണര്‍ന്നു, റഷ്യയിലെ ക്രഷനിനികോവ് അഗ്നിപര്‍വതം തീതുപ്പി

കാംചാത്ക (റഷ്യ): 600 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി റഷ്യയിലെ കാംചാത്കയിലുള്ള ക്രഷെനിനിക്കോവ് അഗ്നിപര്‍വതം സജീവമായി. അഗ്നിപര്വത്തില് നിന്ന് പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. റഷ്യയിലെ കാംചാത്ക ഉപഭൂഖണ്ഡ മേഖലയിലാണ് ഈ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 600 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇത് സജീവമായിട്ടില്ല.
അടുത്തിടെ മേഖലയിലുണ്ടായ അതിശകതമായ ഭൂകമ്പമാകാം ഈ അഗ്നിപര്‍വത്തെ വീണ്ടും സജീവമാക്കിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പസഫിക് തീരങ്ങളില്‍ സുനാമി ഉണ്ടായിരുന്നു. ക്രഷെനിനിക്കോവ് അഗ്നിപര്‍വതത്തില്‍ നിന്ന് അവസാനമായി ലാവാ പ്രവാഹമുണ്ടായത് 1463ലാകാമെന്നാണ് ഔദ്യോഗികമായി കണക്കാക്കുന്നത്. ഈ കണക്കില്‍ 40 വര്‍ഷത്തെ വ്യത്യാസം ഉണ്ടാകാം. എന്നിരുന്നാലും 600 വര്‍ഷത്തിന് ശേഷമാണ് ക്രഷെനിനിക്കോവ് അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ പുറത്തുവരുന്നത്.,
ഇതില്‍ നിന്ന് പുറത്തുവന്ന പുകയും ചാരവും 6,000 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1856 മീറ്റര്‍ ഉയരമുള്ള അഗ്നിപര്‍വതമാണ് ക്രഷെനിനിക്കോവ്. അഗ്നിപര്‍വതത്തിന്റെ ചാരവും പുകയും അപടമുണ്ടാക്കിയേക്കാമെന്നതിനാല് ഇതിലെയുള്ള വ്യോമഗാതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Volcano Erupts After 600 Years, Russia Earthquake May Have Caused It