ജപ്പാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

#ന്യൂസ് ഡെസ്ക്
സുനാമി മുന്നറിയിപ്പ് ടോക്കിയോയിൽ ടിവിയിൽ പ്രദർശിപ്പിച്ചപ്പോൾ | Photo: AP
സുനാമി മുന്നറിയിപ്പ് ടോക്കിയോയിൽ ടിവിയിൽ പ്രദർശിപ്പിച്ചപ്പോൾ | Photo: AP

ടോക്കിയോ: ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ജപ്പാന്റെ വടക്കൻ തീരത്താണ് ഭൂചലനം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമോറി, ബൊക്കൈഡോ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർവരെ ഉയരത്തിൽ സുനാമി ഉണ്ടാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Highlights: Japan Struck by Major Earthquake: Magnitude 7.2 Prompts Tsunami Alert