ഗുരുതരമായ സാഹചര്യം; ഇന്ത്യക്കാരോട് ലെബനന്‍ വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി

ബെയ്‌റൂത്ത്: ഇസ്രയേല്‍-ഹിസ്ബുല്ല സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാരോട് ലെബനന്‍ വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
'മേഖലയിലെ സമീപകാല സംഭവവികാസങ്ങളും ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ യാത്ര ഒഴിവാക്കണം. കൂടാതെ എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്യുന്നു', ലെബനിനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരേണ്ട സാഹചര്യമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ പ്രധാന കമാന്‍ഡര്‍ ഫുവാദ് ഷുക്ക്ര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലെബനന്‍ വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇറാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഹിസ്ബുല്ല നേതാവും കൊല്ലപ്പെട്ടത്. ഹനിയ്യയുടെ രക്തത്തിന് ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: India asks citizens to leave Lebanon amid rising tension with Israel