‘ഫ്രാൻസ് കത്തുന്നു’, കുടിയേറ്റക്കാർ ആ രാജ്യത്തെ തകർത്തെന്ന് ട്രംപ്; വൈകും മുന്നേ അതിർത്തികൾ അടയ്ക്കാൻ ആഹ്വാനം

#ന്യൂസ് ഡെസ്‌ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം ആളുകളുടെ കുടിയേറ്റമാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഫ്രാൻസ് കത്തുകയാണ്. തീർത്തും വ്യത്യസ്തമായ ലോകത്തുനിന്നുള്ളവരും ഹൃദയത്തിൽ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം, ഒരിക്കൽ മഹത്തരമായിരുന്ന രാജ്യത്തെ തകർത്തിരിക്കുന്നു. ഏറെ വൈകിപ്പോകുന്നതിന് മുന്നേ, നിങ്ങളുടെ അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കൂ, എന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ കുറിപ്പ്.

വിദ്യാഭ്യാസം, തൊഴിൽസാഹചര്യങ്ങൾ, പൊതുചെലവ് തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകൾക്ക് പിന്നാലെയാണ് ഫ്രാൻസിൽ പ്രതിഷേധം രൂപംകൊണ്ടത്. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധത്തിൽ 5,50000 പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. പാരീസിൽ മാത്രം പ്രതിഷേധത്തിൽ പങ്കെടുത്തത് 1,10000 പേരാണ്. പല നഗരങ്ങളിലും കെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. പാരീസിൽ കടകളും ഭക്ഷണശാലകളും ആക്രമിക്കപ്പെട്ടു. ബോർഡെക്സിൽ ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയവയുടെ ഷോറൂമുകൾ ആക്രമിക്കുകയും വിലപിടിപ്പുള്ളവ കവരുകയും ചെയ്തു.

നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: US President Donald Trump stated that immigration has destroyed France., Protests and violence have erupted across various French cities over socioeconomic concerns., Over 550,000 people participated in the nationwide demonstrations, with widespread damage to public and private properties., US Vice President JD Vance also blamed immigration for the unrest in France.