അബുദാബിയിൽനിന്ന് മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo Courtesy: x.com/etihad
പ്രതീകാത്മക ചിത്രം | Photo Courtesy: x.com/etihad

ദുബായ്: വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാനായി അബുദാബിയിൽനിന്ന് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. മുംബൈ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ പ്രത്യേകവിമാനങ്ങൾ സർവീസുകൾ നടത്തുന്നത്.

മുംബൈയിലേക്കുള്ള ഇത്തിഹാദ് വിമാനം അബുദാബിയിൽനിന്ന് യാത്രതിരിച്ചു. പാരീസ്, ആംസ്റ്റർഡാം, ലണ്ടൻ, കറാച്ചി, ദമ്മാം, മോസ്‌കോ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് എയർവേയ്‌സിന്റെ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

ഗൾഫ് രാജ്യങ്ങൾക്കുനേരേ ഇറാൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളെല്ലാം വ്യോമാതിർത്തി അടച്ചിരുന്നു. ഇതോടെ നിരവധി വിമാനസർവീസുകളാണ് മുടങ്ങിയത്. ഇതോടെ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയിരുന്നു.

Content Highlights: Etihad Airways is operating special flights from Abu Dhabi., Services are available to Mumbai, Paris, London, and other key cities., The initiative aims to help passengers stranded due to regional airspace closures.