'വഴിമുടക്കി' കപ്പലിനെ ഈജിപ്ത് വിട്ടയച്ചു; എവര്‍ ഗിവണ്‍ ഒടുവില്‍ സൂയസ് കനാല്‍ കടന്നു

കെയ്‌റോ: സൂയസ് കനാലില്‍ വഴിമുടക്കിയ എവര്‍ ഗിവണ്‍ കപ്പലിനെ അത്ര പെട്ടെന്നൊന്നും മറന്നിട്ടുണ്ടാകില്ല. ദിവസങ്ങളോളമാണ് ''വഴിമുടക്കി കപ്പലി''നെ കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്തത്. ഇപ്പോള്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം കപ്പലിനെ ഈജിപ്ത് വിട്ടയച്ചിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടലിലേക്ക് കപ്പല്‍ യാത്ര തിരിച്ചു. ഈജിപ്തിലെ ഇസ്മായിലിയയില്‍ വെച്ച് നടന്ന ഉടമ്പടി ചര്‍ച്ചകള്‍ക്കൊടുവിലാണ് കപ്പലിനെ വിട്ടയച്ചത്.
ഏഴ് ദിവസത്തോളം വഴിമുടക്കിയ എവര്‍ ഗിവണ്‍ കപ്പലിനെ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈജിപ്ത് പിടിച്ച് വെച്ചിരിക്കുകയായിരുന്നു. 550 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ഈജിപ്ത് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എത്ര തുകയാണ് കപ്പല്‍ വിട്ടുകിട്ടാന്‍ വേണ്ടി കമ്പനി കെട്ടിവെച്ചത് എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ജാപ്പനീസ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള എവര്‍ ഗിവണ്‍ കപ്പല്‍ സൂയസ് കനാലില്‍ കുരുങ്ങിയത്. കനാലില്‍ കപ്പല്‍ കുരുങ്ങിയതോടെ ചരക്ക് നീക്കം പൂര്‍ണമായും നിലച്ചിരുന്നു. നിരവധി കപ്പലുകളുടെ യാത്രകള്‍ മുടങ്ങിയിരുന്നു. യൂറോപ്പിനെയും ഏഷ്യയെയും മറ്റു ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലില്‍ ഏഴ് ദിവസത്തോളം കപ്പല്‍ കുടുങ്ങിയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂയസ് കനാല്‍ അതോറിറ്റി എവര്‍ ഗിവണ്‍ കപ്പലിനെ പിടിച്ചു വെക്കുകയായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കപ്പലിനെ വിട്ടയച്ചത്.
content highlights: deal signed: ever given ship sets sail
Content Highlights: