യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്; പിന്നാലെ ആഗോളവിപണിയിൽ എണ്ണവില കുറഞ്ഞു

#News Desk
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ എണ്ണവില ബാരലിന് 90 ഡോളറിൽ താഴെയെത്തി.

WTI ക്രൂഡിന് ബാരലിന് 86.73 ഡോളറാണ് വെള്ളിയാഴ്ച രാവിലത്തെ വില. 1.12 ശതമാനമാണ് വിലയിടിഞ്ഞത്. ബ്രെന്റ് ക്രൂഡിന് 1.03 ശതമാനം കുറഞ്ഞ് 89.45 ഡോളറിലെത്തി.

ജോർജിയയിൽ ഒരുറാലിയിൽ സംസാരിക്കുന്നതിനിടെയാണ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. ഈ വാരാന്ത്യത്തോടെ ഇറാനുമായുള്ള കരാർ പ്രാബല്യത്തിൽ വരുമെന്നും യൂറോപ്പിൽവെച്ച് കരാറിൽ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, അമേരിക്കയുമായി കരാറിലെത്തിയത് ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരാറിലെത്തിയെന്ന വാർത്തകൾ അഭ്യൂഹങ്ങളാണെന്നും കരാറിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ഇറാന്റെ വിദേശകാര്യ വക്താവ് പറഞ്ഞത്.

Content Highlights: Crude oil prices dropped below $90 per barrel following the announcement., WTI crude fell 1.12% to $86.73, and Brent crude reached $89.45., Donald Trump announced the end of the conflict at a Georgia rally., Iran has not yet officially confirmed the agreement, calling reports rumors.