BBC യിലെ പരിശോധന ഉന്നയിച്ച് ബ്രിട്ടന്‍, നിയമം പാലിച്ചേ പറ്റൂ- മറുപടിയുമായി എസ്.ജയശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച വിഷയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി. ബുധനാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് വിഷയം ഉന്നയിച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതാണ് എന്ന മറുപടിയാണ് എസ്.ജയശങ്കര്‍ ഇതിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.
ന്യൂഡല്‍ഹിയിലേയും മുംബൈയിലെയും ബിബിസി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പരിശോധന നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന് പിന്നാലെ നടന്ന റെയ്ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് റെയ്‌ഡെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വിഷയം ഉന്നയിച്ചിട്ടുള്ളത്.
Content Highlights: BBC tax survey UK foreign minister S Jaishankar